വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

Monday 14 August 2017 10:57 am IST

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പി.എം. ഹനീഫയുടെ വീട്ടിലെ കിണറില്‍ ഇന്ന് രാവിലെയാണ് പുലിയെ കണ്ടെത്തിയത്. കിണറിന്റെ മറനീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹനീഫയുടെ ഭാര്യയാണ്, പുലി കിണറില്‍ വീണിട്ടുണ്ടെന്ന് കണ്ടെത്തിയത്. പൊഴുതനയ്ക്ക് സമീപമുള്ള നദിയുടെ അക്കരെയുള്ള വനമേഖലയില്‍ നിന്നാകും പുലി വന്നതെന്നാണ് നിഗമനം. പുലിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ സ്ഥലത്തെത്തി. മയക്കുവെടിവച്ച്‌ പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.