പാനൂര്‍: തെരുവുനായയെ ബലമായി പിടികൂടി കാലിലും കഴുത്തിലും രക്ഷാബന്ധന് കെട്ടിയ സിപിഎം ദേശീയോത്സവത്തെ അപമാനിച്ചു. മേലെ കുന്നോത്ത് പറമ്പിലെ കമ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള സിപിഎം ഓഫീസിലെ പ്രവര്‍ത്തകരാണ് തെരുവ് നായയെ ബലമായി പിടിച്ചു കഴുത്തിലും കാലിലും രാഖി കെട്ടിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. രക്ഷാ ബന്ധന് പരിപാടിയെ പരസ്യമായി അപമാനിച്ച സിപിഎം നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: