മധുര: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അണ്ണാഡിഎംകെയെ നശിപ്പിക്കുമെന്ന് ടി.ടി.വി. ദിനകരന്.
പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ പ്രമേയം പാസാക്കിയതെന്ന് പറഞ്ഞ ദിനകരന് തനിക്കെതിരായ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് മധുരയിലെ മേലൂരില്‍ നിന്ന് ആരംഭിക്കുന്ന സംസ്ഥാന യാത്രയ്ക്കു മുന്നോടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇപിഎസ്, ഒപിഎസ് പക്ഷങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ദിനകരന്റെ യാത്ര. ഇരുപതിലധികം എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്നാണ് ദിനകരന്റെ വിശദീകരണം. ഇതോടെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്ന് അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാഡിഎംകെ യോഗത്തില്‍ പളനിസ്വാമി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: