കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ താൻ പരാമർശിച്ച മാഡം ഒരു സിനിമാ നടിയാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ പറഞ്ഞു. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം കാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് പൾസർ സുനി ഇക്കാര്യം പറഞ്ഞത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സിനിമാ രംഗത്തുനിന്നുള്ള ഒരാളാണെന്നും നേരത്തെ പൾസർ സുനി പറഞ്ഞിരുന്നു.
ഈ മാസം 16നുള്ളിൽ, ജയിലിലുള്ള വി.ഐ.പി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ താൻ എല്ലാം വെളിപ്പെടുത്തുമെന്നും സുനി മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: