ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം 17ന്

Monday 14 August 2017 3:23 pm IST

ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചു സ്ഥാപിച്ച ആധുനിക ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം 17ന് എ.കെ.ആന്റണി എംപി നിര്‍വഹിക്കും. ഒരേസമയം ആറു രോഗികള്‍ക്കും ഒരു ദിവസം 12 പേര്‍ക്കും ഡയാലിസിസ് ചെയ്യുവാന്‍ സൗകര്യമുള്ള യൂണിറ്റിലേക്കു രണ്ടു ടെക്‌നിഷ്യന്മാരെയും നിയമിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയും വിധം ഉപകരണങ്ങളുടെ പ്രവര്‍ത്തന ചെലവ് മാത്രം ഈടാക്കുവാനാണു തീരുമാനം. എന്നാല്‍ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കും മറ്റ് അര്‍ഹതപ്പെട്ട വിഭാഗത്തിനും സൗജന്യമായിരിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്കും സേവനം ലഭിക്കും.ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെ ട്രോമോ കെയര്‍ യൂണിറ്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ഇതു പ്രവര്‍ത്തിക്കുക. ഒരു കോടിയോളം രൂപ ചെലവഴിച്ചു കെട്ടിടം നിര്‍മിക്കുകയും 91 ലക്ഷം രൂപ വിനിയോഗിച്ച് ഉപകരണങ്ങളുമാണു വാങ്ങിയത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തന ചുമതല ആശുപത്രി മാനേജിങ് കമ്മിറ്റിക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.