പിതോര്‍ഗഡ്: ഉത്തരാഖണ്ഡില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ മേഘ വിസ്ഫോടനങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ധാര്‍ചൂള സബ് ഡിവിഷനിലുള്ള കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒരു സൈനികനുള്‍പ്പെടെ നിരവധി പേരെയാണ് കാണാതായിട്ടുള്ളത്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മേഖയില്‍ നിരവധി നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: