ആശങ്കയുടെ ചൈനീസ്

Monday 14 August 2017 6:15 pm IST

ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ പിടിച്ചു കുലുക്കുമോ? ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ ഏറിയ പങ്കും ചൈനയില്‍ നിന്നുള്ളതാണ്. ഇതാണ് ആശങ്കയ്ക്ക് കാരണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കൂട്ടായ തീരുമാനമെടുത്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ വലിച്ചെറിയേണ്ടി വരുമെന്ന ആശങ്കയും പലര്‍ക്കുമുണ്ട്. പുതുതായി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവര്‍ പോലും ചൈനയുടെ ഉത്പന്നം തിരഞ്ഞെടുക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ക്കും ചൈനീസ് കമ്പനികള്‍ നല്‍കുന്ന മേന്മയും ഫീച്ചറുകളും നല്‍കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ചൈനീസ് ഫോണുകള്‍ക്ക് പ്രിയം കുറയില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിന് മറ്റു ചില കാരണങ്ങളും അവര്‍ വ്യക്തമാക്കുന്നുണ്ട്. ചൈനയുടെ ഷവോമിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സ്മാര്‍ട്ട് ഫോണ്‍. പക്ഷേ, ഷവോമി ചൈനീസ് കമ്പനിയാണെങ്കിലും ഇവിടെ വില്‍ക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ ചൈനീസ് ഉത്പന്നമായി കണക്കാക്കാനാവില്ല. ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയരുമ്പോഴും ഷവോമിയുടെ ഫോണുകള്‍ ചൂടപ്പം പോലെ വില്‍ക്കുന്നതിന് കാരണം മറ്റൊന്നല്ല. റെഡ്മി 4, റെഡ്മി 4 എ, റെഡ്മി നോട്ട് 4, എംഐ മാക്‌സ് 2 തുടങ്ങിയവയ്ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. എങ്കിലും സാധാരണക്കാരായ ഒരാള്‍ ചൈനീസ് ഫോണുകള്‍ ഇനി തിരഞ്ഞെടുക്കാന്‍ മടിക്കും. കാരണം, ഇല്ലാത്ത പണം മുടക്കി ചൈനീസ് ഫോണ്‍ വാങ്ങിയാല്‍, അത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാകാം അതിന് പിന്നില്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം മുതലെടുത്ത് മൈക്രോമാക്‌സ് പോലുള്ള ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ പഴയ പ്രതാപം വീണ്ടെടുക്കുമെന്നാണ് സൂചനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.