കൊച്ചി:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1947ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോ സൗജന്യയാത്ര ഒരുക്കുന്നു. ആഗസ്റ്റ് 15 മുതല്‍ 21വരെ ഏഴുദിവസമാണ് സൗജന്യ യാത്ര. 1947 ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖകളുമായി വരുന്നവര്‍ക്കാണ് സൗജന്യം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് ഇതിന് അവസരമൊരുക്കുന്നത്.
ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് നിലവില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ ഓണത്തോടടുത്ത് മെട്രോ സര്‍വീസ് ആരംഭിക്കും. അവധി ദിനങ്ങളിലൊഴികെ മെട്രോയില്‍ യാത്രക്കാര്‍ കുറവാണ്. എന്നാല്‍, ഓണക്കാലത്ത് മെട്രോ യാത്രക്കാരുടെ എണ്ണമേറുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: