കണ്ണൂര്‍:നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലില്‍ വന്‍ ചൂതാട്ടം നടക്കുന്നതറിഞ്ഞ് പോലീസ് നടത്തിയ റെയ്ഡില്‍ പതിനേഴ് ലക്ഷത്തോളം രൂപയുമായി 10 പേരെ അറസ്റ്റ് ചെയ്തു. താവക്കരയിലെ പ്രമുഖ ഹോട്ടലില്‍ വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന തലശ്ശേരി സ്വദേശികളായ സി.കെ നിവാസില്‍ രഞ്ചിത്ത് കുമാര്‍(50), ചിറക്കരയിലെ എന്‍.അബ്ദുള്‍ റൗഫ് (47), കോട്ടയം പൊയിലിലെ പി.പി.അബ്ദുള്‍ റഷീദ്(44), കക്കാട് അരയാല്‍ തറയിലെ ടി.പി.ജംഷീദ്(32), ചൊക്ലിയിലെ കെ.അബ്ദുള്‍ റഹിമാന്‍(48), വളപട്ടണത്തെ കെ.പി.സുബൈര്‍(44), പാനൂരിലെ പി.നാസര്‍(51), ചൊക്ലി പുല്ലൂക്കരയിലെ ടി..െ മുസ്തഫ(25) തുടങ്ങി 10 പേരെയാണ് ടൗണ്‍ എസ് ഐ ഷാജി പട്ടേരിയും സംഘവും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 16,98,400 രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കണ്ണൂരിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ ചീട്ടുകളിസംഘത്തെയാണ് പിടികൂടിയത്. വിദേശമലയാളികളും വ്യാപാരികളുമടക്കമുള്ളവരാണ് ചൂതാട്ടത്തിനിടയില്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: