കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനം 17ന് താവക്കരയിലുള്ള പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് പതാകയുയര്‍ത്തുന്നതോടെ സമ്മേളന പരിപാടിക്ക് തുടക്കമാവും. ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.സദാനന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.വി.തമ്പാന്, കെ.കെ.വിനോദ്മാസ്റ്റര്‍, സജീവന് ചാത്തോത്ത്, കെ.എന്‍.വിനോദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. എ.കെ.രാമകൃഷ്ണന് സ്വാഗതവും പി.ടി.ദേവരാജന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എം.പി.ബാലന്‍മാസ്റ്റര്‍ അധ്യക്ഷതവഹിക്കും. ആര്‍എസ്എസ് പ്രന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബല്‍റാം മുഖ്യപ്രഭാഷണം നടത്തും. എം.വി.പ്രഭാകരന് സ്വാഗതവും പി.ബാലന് നന്ദിയും പറയും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച. ഉച്ചകഴിഞ്ഞ് 2 മണിക്ക് കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ എന്ന വിഷയത്തില്‍ റിട്ട.പ്ലാനിങ്ങ് ഓഫീസര്‍ അജയകുമാര്‍ മീനോത്ത് ക്ലാസെടുക്കും.
3 മണിക്ക് വനിതാ ഫോറം രൂപീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സമാപന സമ്മേളനത്തില്‍ കെഎസ്പിഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി മുഖ്യപ്രഭാഷണം നടത്തും. 4 മണിക്ക് ധ്വജാവരോഹണത്തോടെ ജില്ലാ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: