ശാസ്ത്ര പ്രതിഭാ മത്സരം

Monday 14 August 2017 8:50 pm IST

കൊച്ചി: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനായി എന്‍സിഇആര്‍ടി, വിഗ്യാന്‍ പ്രസാര്‍, വിജ്ഞാന ഭാരതി എന്നിവ ചേര്‍ന്ന് വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്‍ ശാസ്ത്ര പ്രതിഭാ മത്സരം നടത്തുന്നു. ആറുമുതല്‍ 11വരെയുളള ക്ലാസുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20ആണ്. സ്‌കൂള്‍തലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് മത്സരം. ഉന്നത വിജയം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ്, ഗവേഷണ സ്ഥാപന സന്ദര്‍ശന പഠനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലാണ് മത്സരം. പാഠപുസ്തകങ്ങള്‍, ശാസ്ത്രത്തില്‍ ഇന്ത്യയുടെ സംഭാവന, വിക്രം സാരാഭായ്, ഹോമി ജെ. ഭാഭ എന്നിവരുടെ ജീവിതം, പൊതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കിയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഇന്ത്യന്‍ ഭാഷയില്‍ പരീക്ഷ എഴുതാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.