ബാങ്കോക്ക്: തായ്ലന്ഡില് വിദേശ ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്ന നിശാക്ലബ്ബിനു തീപിടിച്ച് നാലു പേര് മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. തായ്ലന്ഡില് എത്തുന്ന വിദേശികളുടെ ഇഷ്ടകേന്ദ്രമായ ഫുകേറ്റിലെ നിശാക്ലബ്ബിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.
ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ക്ലബ്ബിന് സമീപമുള്ള ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. ട്രാന്‍സ്ഫോര്‍മറില്‍ നിന്നു ക്ലബ്ബിലേയ്ക്കു തീപടരുകയായിരുന്നു. നാലു പേരുടെ മരണം സ്ഥിരീകരിച്ചതായും എന്നാല്‍ ഇവര്‍ വിദേശികളാണോയെന്ന് ഇതുവരെ അറിവായിട്ടില്ലെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: