മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

Monday 14 August 2017 9:22 pm IST

ലണ്ടന്‍: പുതുതായി ടീമിലെത്തിയ ബെല്‍ജിയത്തിന്റെ റോമേലു ലുകാകുവിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചു. എവര്‍ട്ടനില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ ലുകാകു കളം നിറഞ്ഞുകളിച്ചു.33-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. റാഷ്‌ഫോര്‍ഡില്‍ നിന്ന് ത്രോ സ്വീകരിച്ച ലുകാകു മികച്ചൊരു ഷോട്ടിലൂടെ സ്‌കോര്‍ ചെയ്തു. ഇടവേളയ്ക്ക് ശേഷം ലുകാകു വീണ്ടും വെസ്റ്റ് ഹാമിന്റെ ഗോള്‍ വല കുലുക്കി. ഹെന്‍ റിക്കന്റെ ഫ്രീക്കിക്കില്‍ തലവെച്ചാണ് ഇത്തവണ ഗോള്‍ നേടിയത്. അവസാന നിമിഷങ്ങളില്‍ രണ്ടു ഗോള്‍ കൂടി നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. പരക്കാരനായി ഇറങ്ങിയ ആന്റണി മാര്‍ട്ടിയല്‍ 87-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ കുറിച്ചു. മിനിറ്റുകള്‍ക്കുളളില്‍ നാലാം ഗോളും പിറന്നു. പോള്‍ പോഗ്ബയാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.