കണ്ണൂര്‍: ബംഗളൂരു കൈലാസ ആശ്രമ മഹാസംസ്ഥാനം സാധു കല്ല്യാണ മണ്ഡപത്തില്‍ ശ്രീവിദ്യാസാധന സാംസ്കാരിക സദസ്സ് നടത്തി. കൈലാസ ആശ്രമ മഹാസംസ്ഥാന പാദസേവക പീഠാധിപതി ജയേന്ദ്രപുരി മഹാസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഡോ.സി.വി.രവീന്ദ്രനാഥ് സ്വാമിയെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. ചിന്മയമിഷന് അധ്യക്ഷ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു. കെ.കെ.ബല്‍റാം അധ്യക്ഷത വഹിച്ചു.
ഡോ.എസ്.കെ.പ്രേമചന്ദ്രന് ശ്രീവിദ്യാസാധനയെക്കുറിച്ച് സംസാരിച്ചു. റിട്ട.അധ്യാപകന് സി.കെ.ലക്ഷ്മണന് നമ്പ്യാര്‍, ഡോ.എ.എന്‍.പ്രസന്നന്, ഡോ.സുനിതാ രവീന്ദ്രനാഥ് എന്നിവരെ ശ്രീയന്ത്രം നല്കി ആദരിച്ചു. ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ബാലചന്ദ്രന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: