എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം നാളെ

Monday 14 August 2017 10:23 pm IST

കണ്ണൂര്‍: ജില്ലയിലെ എച്ച്‌ഐവി എയ്ഡ്‌സ് ബാധിതര്‍ക്കായുള്ള പോഷകാഹാര കിറ്റ് വിതരണം 16 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും. എച്ച്‌ഐവി എയ്ഡ്‌സ് ബാധിതരുടെ രോഗപ്രതിരോധ ശേഷിയും ജീവിത ഗുണമേന്മയും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്രപ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയില്‍ തുടര്‍ച്ചയായി ആറാം തവണയാണ് പോഷകാഹാര കിറ്റ് നല്‍കുന്നത്. ചടങ്ങില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ് മുഖ്യാതിഥിയാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.