കണ്ണൂര്‍: ഇന്ന് രാവിലെ 8 മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ കെഎപി, ലോക്കല്‍ പൊലീസ്, ജയില്‍, വനം വകുപ്പുകളുടെയും എന്‍സിസി, ജൂനിയര്‍ റെഡ്ക്രോസ്, സക്ൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരക്കും. രാവിലെ 8 15ന് ആരംഭിക്കുന്ന പരേഡിന് ശേഷം 8.30 ന് മുഖ്യാതിഥി പതാക ഉയര്‍ത്തും. മാര്‍ച്ച് പാസ്റ്റിന് ശേഷം മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: