ചെറുവാഞ്ചേരി: ചീരാറ്റ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എബിവിപി യുടെ നേതൃത്വത്തില്‍ നടന്ന രക്ഷാബന്ധന് പരിപാടിയില്‍ എംഎസ്എഫ് സംഘം അഴിച്ചുവിട്ട അക്രമത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരിയില്‍ എബിവിപിയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്കി പ്രകടനം നടത്തി. രക്ഷാബന്ധന് ഉത്സവത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതില്‍ വിളറിപിടിച്ച എംഎസ്എഫ് സംഘം സ്കൂളില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. സംസ്ഥാന സമിതിയംഗം സനല്‍, പ്രകാശന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: