വീട്ടമ്മയുടെ ആത്മഹത്യ: പ്രതികള്‍ റിമാന്റില്‍

Monday 14 August 2017 10:25 pm IST

അരിമ്പൂര്‍: വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് എഴുതി തള്ളിയ കേസില്‍ പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു. മനക്കൊടി സ്വദേശിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മനക്കൊടി സ്വദേശികളായ സുബിന്‍ (43), പ്രതാപന്‍ (48) എന്നിവരാണ് ചേര്‍പ്പ് സി ഐ പി.കെ. മനോജ് കുമാര്‍, അന്തിക്കാട് എസ് ഐ എസ്.ആര്‍. സനീഷ് എന്നിവര്‍ നടത്തിയ പുനരന്വേഷണത്തില്‍ പിടിയിലായത്. മരണപ്പെട്ട യുവതിയുടെ മകന്‍ നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്ത യുവതിയുടെ ശരീരത്തിലെ വസ്ത്രത്തിനകത്ത് നിന്നു് അന്ന് രണ്ട് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തിരുന്നു. കൂട്ടു ബിസിനസ്സിന്റെ പേരില്‍ ഇരുവരും ചേര്‍ന്നു് ഒമ്പത് ലക്ഷം രൂപയും 30 പവന്‍ ആഭരണങ്ങളും തട്ടിയെടുത്തതായും, ചൂഷണത്തിന് വിധേയയാക്കിയതായും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.എന്നാല്‍ ഈ കത്ത് മരണപ്പെട്ട യുവതിയുടേതല്ലെന്ന സാങ്കേതിക വാദത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എഴുതി തള്ളിയത്. എന്നാല്‍, യുവതിയുടെ കൈയക്ഷരം തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് കത്ത് അവര്‍ സ്വന്തമായി എഴുതിയതാണെന്ന് സ്ഥിരീകരിച്ച ത്.ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനരന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.