പാലക്കാട്: ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്റെ ലേഖനസമാഹാരമായ സംഘപഥത്തിലൂടെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു.
പാലക്കാട് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് പ്രാന്തീയ വൈചാരിക സദസ്സിലായിരുന്നു പ്രകാശനം. ജന്മഭൂമി വാരാദ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന സംഘപഥത്തിലൂടെ എന്ന ലേഖനപരമ്പരയില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുസ്തകം.
ക്ഷേത്രീയ സംഘചാലക് വന്നിയരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പി. നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: