നിവേദനം നല്‍കി

Tuesday 15 August 2017 11:45 pm IST

ചെറുപുഴ: പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിനും ചെറുപുഴ സബ് പോസ്റ്റ് ഓഫീസിനും സ്വന്തമായി കെട്ടിടം പണിയുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിച്ചാര്‍ഡ് ഹെ എം.പിക്ക് ബിജെപി നേതാക്കള്‍ നിവേദനം നല്‍കി. സിആര്‍പിഎഫ് ക്യാമ്പിനുള്ളില്‍ ഏഴര ഏക്കര്‍ സ്ഥലം കേന്ദ്രീയ വിദ്യാലയത്തിനും, ചെറുപുഴ ടൗണില്‍ മുപ്പത്തഞ്ച് സെന്റ് സ്ഥലം തപാല്‍ വകുപ്പിനും ഉണ്ടായിട്ടും ഇരു സ്ഥാപനങ്ങള്‍ക്കും സ്വന്തം കെട്ടിടം പണിയാത്തത് സ്ഥലം എം.പിയുടെ അവഗണന മൂലമാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയവുമായി ഇടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ കരാര്‍ നിയമനങ്ങളില്‍ നടക്കുന്ന അഴിമതിയും ചൂഷണവും അവസാനിപ്പിക്കുന്നതിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്നും റിച്ചാര്‍ഡ് ഹെ എം.പിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, തമ്പാന്‍ തവിടിശ്ശേരി, എം.കെ.മുരളി, എം.രാജേന്ദ്രന്‍, മോഹനന്‍ പാലങ്ങാടന്‍, രാജു ചുണ്ട, കെ.കെ.സുകുമാരന്‍, എന്നിവരാണ് നിവേദനം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.