അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം

Wednesday 16 August 2017 3:19 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തി. ബുധനാഴ്ച രാവിലെയാണ് യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണം നടത്തിയതെന്നു പ്രതിരോധ വകുപ്പ് അറിയിച്ചു. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം. ഇതേതുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചതായും സൈനിക വക്താവ് അറിയിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് പൂഞ്ചിലെ സബ് സെക്ടറായ മങ്കോട്ടെയിലും വെടിവയ്പ്പും ഷെല്ലാക്രമണങ്ങളും നടന്നിട്ടുണ്ട്. ആഗസ്റ്റ് 13ന് നാല് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കൃഷ്ണാഗട്ടി, നൗഷാര, മങ്കോട്ട, വടക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പാക്ക് സേന വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ആക്രണങ്ങളില്‍ മൂന്ന് ജവാന്‍വാര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.