കെ.എസ്.ആർ.ടി.സി.ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

Wednesday 16 August 2017 7:19 pm IST

കെ.എസ്.ആർ.ടി.സി.ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്  ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു നാലാംമൈൽ അത്തിലൻ ആലിയുടെ  മകൻ റിഷാദ്  (28) ആണ് മരിച്ചത്ഇന്നലെ ഉച്ചക്ക് 1.30തോടെ തോണിച്ചാൽ കമ്പി പാലത്തിനുസമീപം വെച്ചായിരുന്നു അപകടം അപകടത്തിൽ ഒരു ബസ്സ് യാത്രികക്കും പരിക്കുണ്ട്.  ഇവരുടെ പരിക്ക് ഗുരുതരമല്ല മാനന്തവാടിയിൽ നിന്നും കോഴികോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും നാലാം മൈലിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന റിഷാദ് ഓടിച്ചിരുന്ന ഓട്ടോയും തമ്മിൽ  കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ ജില്ലാ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്ക് ഗുരുതരമായതിനാൽ മൊബൈൽ ഐ.സി.യു. ആംബുലൻസിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ഏർപാട് നടക്കുന്നതിനിടെയാണ് നിഷാദ് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മരണമടഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടം വ്യാഴാഴ്ച രാവിലെ നടക്കും ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.നബീസയാണ് നിഷാദിന്റെ മാതാവ്. ഭാര്യ റസ് മില. ഒന്നര വയസുള്ള അൽഫിദ് മകനാണ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.