തിരുവനന്തപുരം: ശ്രീകാര്യത്തെ ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചു. പന്ത്രണ്ടാം പ്രതി വിഷ്ണു മോഹനന്റെ ജാമ്യം റദ്ദാക്കാനാണ് അപേക്ഷ നല്‍കിയത്.
അപേക്ഷഈ മാസം 22 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് വാദം കേള്‍ക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടയാണ് കേസിലെ ഒന്‍പതാം പ്രതി സജു വിഷ്ണുവിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പോലീസ് അപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: