സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Wednesday 16 August 2017 8:32 pm IST

ചേര്‍ത്തല: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. കൃഷ്ണദാസ് പതാക ഉയര്‍ത്തി. കുട്ടനാട്: കണ്ണാടി ഗവ. യൂപി സ്‌ക്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എസ്. പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു. പുളിങ്കുന്ന് കുസാറ്റ് എഞ്ചിനിയറിങ് കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ സ്വരുപിക്കുന്ന കാരുണ്യനിധിയുടെ ഉദ്ഘാടനം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സെന്തില്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സുനില്‍, കെ.സി. സുമ, മിനി ഫ്രാന്‍സിസ്, പി.പി. ബിജു, എ സുനില്‍, പി. ആശ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍ സ്വതന്ത്ര്യദിന സന്ദേശം നല്‍കി. നീര്‍ക്കുന്നം : നീര്‍ക്കുന്നം അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളില്‍ വിവിധങ്ങളായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് പ്രതീപ് കുമാര്‍ പതാക ഉയര്‍ത്തി. ക്വിസ് മല്‍സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനവും നല്‍കി. അവഹേളനമായി സുധാകരന്റെ കവലപ്രസംഗം ആലപ്പുഴ: സ്വാതന്ത്ര്യദിന സന്ദേശത്തെ വെറും കവല പ്രസംഗമായി മന്ത്രി ജി. സുധാകരന്‍ അവഹേളിച്ചു.കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും അപമാനിക്കാനും വിമര്‍ശിക്കാനുള്ള വേദിയായി പരിപാടിയെ മാറ്റിയതില്‍ വ്യപകവിമര്‍ശനം ഉയര്‍ന്നു. സിപപിഎമ്മിന്റെ രാഷ്ട്രിയ വേദിയെന്ന നിലയിലായിരുന്നു സുധാകരന്റെ പ്രസംഗം. ന്യൂനപക്ഷ മതവികാരം ആളിക്കത്തിച്ച് മുതലെടുപ്പിനും മന്ത്രി ശ്രമിച്ചതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരനായ ധനമന്ത്രിയുടെ നിലപാടുകളെ പോലും തള്ളി ജിഎസ്ടിക്കെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ജിഎസ്റ്റി സര്‍ക്കാരുകളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് വിലക്കയറ്റമെന്ന വ്യാളിയെപ്പോലെ ജനങ്ങളെ വിഴുങ്ങുന്നെന്നായിരുന്നു സുധാകരന്റെ കണ്ടെത്തല്‍. 31 ശതമാനം വോട്ട് ലഭിച്ചവരാണ് രാജ്യം ഭരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി കേരളത്തില്‍ എത്ര ശതമാനം നേടിയവരാണ് ഭരിക്കുന്നതെന്ന കാര്യം വിസ്മരിച്ചു. പരേഡ് കമാന്‍ഡര്‍ ആര്‍. ബാലന്റെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. പരേഡില്‍ മികച്ച പ്രകടനം നടത്തിയവര്‍ (വിഭാഗം, പ്ലാറ്റൂണ്‍ /സ്ഥാപനം എന്നീ ക്രമത്തില്‍): പോലീസ്ജില്ലാ ആര്‍മ്ഡ് റിസര്‍വ് ആലപ്പുഴ, എന്‍സിസി സീനിയര്‍ ബോയ്‌സ് കാര്‍മല്‍ പോളിടെക്‌നിക്, എന്‍സിസി സീനിയര്‍ ഗേള്‍സ് എസ്ഡി കോളജ് ആലപ്പുഴ, കാര്‍മല്‍ പോളിടെക്‌നിക്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എബിവിഎച്ച്എസ് മുഹമ്മ, എന്‍സിസി ജൂനിയര്‍ ബോയ്‌സ് ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് ആലപ്പുഴ, സ്‌കൗട്ട് കളര്‍കോട് ഗവ. യുപിഎസ്, ഗൈഡ്‌സ് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴ, റെഡ് ക്രോസ് ഗേള്‍സ്: സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, കബ്‌സ്: മോണിങ് സ്റ്റാര്‍ സ്‌കൂള്‍, ലിയോ തേര്‍ട്ടീന്ത് കാളാത്ത്, ബുള്‍ബുള്‍സെന്റ് ജോസഫ്‌സ്. ഓവറോള്‍ പ്രകടനം ജില്ലാ ആര്‍മ്ഡ് റിസര്‍വ് ആലപ്പുഴ, ബാന്‍ഡ് ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ്, ബാന്‍ഡ്(എച്ച്എസ്) ലജ്‌നത്തുള്‍ മുഹമ്മദീയ ആലപ്പുഴ, മികച്ച പ്ലാറ്റൂണ്‍ കമാന്‍ഡര്‍ ആര്‍. ശ്രീദേവ്, എന്‍സിസി കാര്‍മല്‍ പോളിടെക്‌നിക്. ദേശീയ പതാക നിര്‍മ്മാണം ശ്രദ്ധേയമായി മുഹമ്മ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച പതാക നിര്‍മ്മാണം ശ്രദ്ധേയമായി. കുട്ടികളില്‍ ത്രിവര്‍ണ്ണ പാതാകയുടെ നീളവും വീതിയും തെറ്റു കൂടാതെ മനസിലാക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് പി കെ സാജിത പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മഹത്‌വ്യക്തികളുടെ വേഷമണിഞ്ഞുള്ള റാലിയ്ക്ക് കൊഴുപ്പേകാന്‍ ഗ്രാമീണ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കുട്ടികള്‍ക്ക് പായസവും നല്‍കി. കൂടാതെ ക്വിസ് മത്സരം,ദേശഭക്തി ഗാനം എന്നിവയും സംഘടിപ്പിച്ചു.സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികള്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് പുഷ്പാര്‍ച്ചനയും നടത്തി. പി ആര്‍ സീലിയ,പി ജി സിന്ധു,സിമിമോള്‍,പി എ ഷമീര്‍,സുകുമാരി നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.