വെളിയനാട് പഞ്ചായത്ത്: അവിശ്വാസം പാസ്സായി

Wednesday 16 August 2017 8:37 pm IST

കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. കോണ്‍ഗ്രസിലെ ഇ.വി. കോമളവല്ലിക്കെതിരെയാണ് അവിശ്വാസം കൊണ്ടുവന്നത്. നിലവില്‍ 13 അംഗങ്ങളുള്ള ബ്ലോക്കില്‍ യുഡിഎഫ് 8, എല്‍ഡിഎഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ രണ്ടംഗങ്ങളും മാണി കോണ്‍ഗ്രസിലെ ഒരംഗവും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തതോടെയാണ് പാസ്സായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.