സ്വാതന്ത്ര്യ ദിനാഘോഷം

Wednesday 16 August 2017 9:33 pm IST

പയ്യ്ന്നൂര്‍: പിലാത്തറ എക്‌സ് സര്‍വീസസ് ലീഗ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് പി.പവിത്രന്‍ ദേശീയപതാക ഉയര്‍ത്തി. പ്രസിഡന്റ് ബി.പി.രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വിലക്ഷ്മണന്‍ സ്വാഗതും യു.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. 2016-2017 ല്‍ സിബിഎസ്സ്ഇ, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച അശ്വിന്‍ എസ്. നമ്പ്യാര്‍, എം.ശിവപ്രസാദ് എന്നീ മെമ്പര്‍മാരുടെ കുട്ടകള്‍ക്ക് ഉപഹാരവും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. തോട്ടട: തോട്ടട വെസ്റ്റ് യു.പി സ്‌കൂളില്‍ രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റര്‍ വി.കെ.രഞ്ചിത്ത് കുമാര്‍ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് സന്തോഷിന്റെ അധ്യക്ഷതയില്‍ എന്‍.വി.രാജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വി.കെ.രഞ്ചിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ജില്ലാതലത്തില്‍ മികച്ച കുട്ടി കര്‍ഷനായി തിരഞ്ഞെടുത്ത അനുഗ്രഹ് ഗിരീഷിനെയും അനുമോദിച്ചു. മാഹി: ഗവ.ഫ്രഞ്ചു ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകന്‍ എം.മുസ്തഫ പതാക ഉയര്‍ത്തി സ്വതന്ത്ര്യദിന സന്ദേശം നല്‍കി. സി.ഇ.രസിത, അണിമ, സൂര്യഗായത്രി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി. പോള്‍ ഷിബു സ്വാഗതവും വി.വിജയി നന്ദിയും പറഞ്ഞു. പയ്യാവൂര്‍: പയ്യാവൂര്‍ ജിയുപി സ്‌കൂളില്‍ ഗാമപഞ്ചായത്തംഗം ജോയി ജോസഫ് ഉദ്ഘാടനം ചെയ്യു. ആര്‍.കെ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടോമി കുരുവിള പതാകയുയര്‍ത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയംനേടിയവരെ ചടങ്ങില്‍ ആദരിച്ചു. കരയത്തുംചാല്‍ ജിയുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിജു പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. ചെമ്പേരി: ചെമ്പേരി വൈഎംസിഎയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ക്വിസ് മത്സരം നടത്തി. മാത്യു അടുപ്പുകല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മടം: കെഎസ്എസ്പിഎ ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ എം.ഒ.വേണുഗോപാലന്‍ പതാകയുയര്‍ത്തി. മാമ്പ: മാമ്പ ഗാന്ധി സമ്മാരക വായനശാല, കെസികെഎന്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ മാമ്പ അങ്കണവാടിയില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. വി.പ്രജിഷ അധ്യക്ഷത വഹിച്ചു. കോട്ടം ജവഹര്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ കെ.എന്‍.അന്തകൃഷ്ണന്‍ പതാകയുയര്‍ത്തി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിഎ സംസ്‌കൃതം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എം.മോനിഷ ഗിരിജയെ ചടങ്ങില്‍ ആദരിച്ചു. അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ടി.ഹാരിസ് പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ ഉല്ലാസ് കുമാര്‍ പതാക യുയര്‍ത്തി. അഴീക്കോട് പാലോട്ടുകുന്നുമ്പ്രം പാലോട്ട് കാവിന് സമീപം സോപാനം ചാരിറ്റബിള്‍ ട്രസ്റ്റ് വയോജന സദനത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുസൂദനന്‍ കണ്ണോത്ത് പതാകയുയര്‍ത്തി. തലശ്ശേരി: കൊടുവള്ളി ഗവ.വൊക്കോഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ എം.വി.സുധ പതാകയുയര്‍ത്തി. നഗരസഭാ കൗണ്‍സില്‍ കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ചാലക്കര ഡോ.അംബേദ്കര്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് എന്‍.പാര്‍വ്വതി പതാകയുയര്‍ത്തി. അഡ്വ.എ.പി.അശോകന്‍ അധ്യക്ഷതവഹിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.