സ്വാതന്ത്ര്യദിനാഘോഷം

Wednesday 16 August 2017 9:34 pm IST

മരങ്ങാട്ടുപിളളി: ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്‌കൂള്‍, ലേബര്‍ ഇന്‍ഡ്യാ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, ലേബര്‍ ഇന്‍ഡ്യാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഘ്യത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടന്നു. വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ്മോബ്, പരിസര ശുചീകരണം, പായസവിതരണം തുടങ്ങിയവയും നടന്നു. കോട്ടയം: ജവഹര്‍ ബാലഭവന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്രദിനാഘോഷച്ചടങ്ങില്‍ ജില്ലാകളക്ടര്‍ പതാക ഉയര്‍ത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. ബാലഭവന്‍ ചെയര്‍മാന്‍ ടി. ശശികുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എക്‌സി. ഡയറ്കടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, കമ്മിറ്റിയംഗങ്ങളായ സി.ജി വാസുദേവന്‍ നായര്‍, ബി. ആനന്ദകുട്ടന്‍, അഡ്വ.മഹേഷ് ചന്ദ്രന്‍, എം.ആര്‍ ഗോപാലകൃഷ്ണന്‍, ഏലിയാമ്മ കോര എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബുള്ളറ്റ് ക്ലബ്ബ്, എസ്.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് & എന്‍.എസ്.എസ്. പോലീസ് സേനാംഗങ്ങള്‍ എന്നിവര്‍ സംയുക്തമായി ചങ്ങനാശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി. എസ്.ബി.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് ജോസഫ് ആനിത്തോട്ടം ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.