പാനൂര്‍: ആര്‍എസ്എസ് പാനൂര്‍ ഖണ്ഡിന്റെ നേതൃത്വത്തില്‍ അഖണ്ഡ ഭാരത സ്മൃതിദിനവും, ഭാരത്മാതാ പൂജയും സംഘടിപ്പിച്ചു. സുമംഗലീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുസ്ലീം രാഷ്ട്രീയ മഞ്ച് സംസ്ഥാന ട്രഷറര്‍ അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ് സി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാസെക്രട്ടറി രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തി. കെ.അദീഷ് സ്വാഗതവും ജിരണ്പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: