കണ്ണൂര്‍: ആയൂര്‍വ്വേദത്തില്‍ നാടീരോഗ ചികിത്സയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ വൈദ്യരത്നം ഔഷധശാല സംഘടിപ്പിക്കുന്ന ആയുര്‍വ്വേദ മെഡിക്കല്‍ കോണ്‍ക്ലേവ് 20ന് ഹോട്ടല്‍ ബ്ലൂനെയിലില് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ഇ.പി.ലത അധ്യക്ഷത വഹിക്കും. ഡോ.എ.കെ.മുരളീധരന് മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന സൈന്റിഫിക് സെഷനില്‍ ഡോ.ടി.ശ്രീകുമാര്‍, ഡോ.ജോമോന് ജോസഫ്, ഡോ.സുധീഷ് കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈദ്യരത്നം ജനറല്‍ മാനേജര്‍ കെ.ശ്രീകുമാര്‍ സ്വാഗതവും പി.സുദേവ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: