ജില്ലാ രാമായണമേള: ഒന്നാം സ്ഥാനം ചങ്ങനാശ്ശേരിക്ക്

Wednesday 16 August 2017 9:38 pm IST

കോട്ടയം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ രാമായണ മേള മണര്‍കാടു ദേവീക്ഷേത്രത്തില്‍ നടന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന 500 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരങ്ങള്‍ അവയുടെ വൈപുല്യം കൊണ്ടും മത്സര വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും രക്ഷകര്‍ത്താക്കളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. സമാപനസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍ രാമായണസന്ദേശം നല്‍കി. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റ് കളും മേഖലാ പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ.എസ്. സുദര്‍ശനന്‍, ജില്ലാ പ്രസിഡന്റ് പി. ആര്‍. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ നല്‍കി. കൂടുതല്‍ പോയിന്റ് നേടിയ താലൂക്ക്, ശാഖ, വ്യക്തി തുടങ്ങി യവര്‍ക്കുള്ള ട്രോഫികള്‍ കെ.എസ്. നാരായണന്‍, ജനറല്‍ കണ്‍വീനര്‍ കെ.എസ്.എസ് പണിക്കര്‍ എന്നിവര്‍ വിതരണം ചെയ്തു. താലൂക്ക് തലത്തില്‍ ഒന്നാം സ്ഥാനം ചങ്ങനാശേരിയും രണ്ടാം സ്ഥാനം കോട്ടയവും മൂന്നാം സ്ഥാനം ഏറ്റുമാനൂരും കരസ്ഥമാക്കി. ശാഖകളില്‍ ഒന്നാം സ്ഥാനം തിരുവെങ്കിടപുരവും രണ്ടാം സ്ഥാനം മാടപ്പള്ളിയും നേടി. ശ്രീ എന്‍ പി ഉണ്ണിപ്പിള്ള സ്മാരക എവര്‍ റോളിംഗ് ട്രോഫി തിരുവെങ്കിടപുരം ശാഖയ്ക്കു ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.