കണ്ണൂര്‍: ഗ്രാന്റ് സര്‍ക്കസ് പുതിയ ഐറ്റങ്ങളുമായി സെപ്തംബര്‍ ഏഴ് വരെ പ്രദര്‍ശനം തുടരും. എത്യോപ്പിയന്‍ കലാകാരന് മെഹറിന്റെ ബോള്ഡേന്സ് സൈക്കിള്‍ പ്രകടനം, മണിപ്പൂരി കലാകാരന്മാരുടെ അഞ്ചോളം പ്രകടനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രൊെ്രെപറ്റര്‍ എം.ചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം മുപ്പത്തിയഞ്ചോളം ലേഡീസ് ആര്‍ട്ടിസ്റ്റിന്റെ വൈവിധ്യമാര്‍ന്ന കലാപ്രകടനവും റിംഗ് ഡാന്‍സ് പുതിയ സ്റ്റൈലില്‍ നവാര്‍ ബാലന്‍സിങ്ങ് കൂടാതെ കുതിര, നായ എന്നിവയെയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓണം, ബക്രീദ് ഉത്സവങ്ങളും സ്കൂള്‍ അവധിയും കണക്കിലെടുത്താണ് പ്രദര്‍ശനം തുടരാന്‍ തീരുമാനിച്ചത്. ഉച്ചക്ക് 1 മണി, വൈകുന്നേരം നാല് മണി, ഏഴ് മണി എന്നിങ്ങനെ 100, 150, 200 ടിക്കറ്റ് നിരക്കിലാണ് പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. സര്‍ക്കസ് എന്ന മഹത്തായ കലയെ പുനരുജ്ജീവിപ്പിക്കുവാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.ചന്ദ്രന് ആവശ്യപ്പെട്ടു. മാനേജര്‍ ജയകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: