ഡിറ്റിപിസിയുടെ വസ്തു കൈയേറി

Wednesday 16 August 2017 9:43 pm IST

    ഇടുക്കി: മൂന്നാര്‍ എഞ്ചിനീയറിങ് കോളേജിന് സമീപം ഡിറ്റിപിസിയുടെ ഉടമസ്ഥതയിലുള്ള വസ്തു കൈയേറി വീട് നിര്‍മ്മിച്ചിട്ടും നടപടിയില്ല. കോണ്‍ഗ്രസിന്റെ മുന്‍ ജനപ്രതിനിധിയാണ് വസ്തു കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കും ഭൂമി കൈയേറ്റങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഡിറ്റിപിസി ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാലണ് ഇത്തരത്തില്‍ ഭൂമി കൈയേറ്റം നടന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈയേറ്റത്തിനെതിരെ ഒരു നടപടിയും ഡിറ്റിപിസി സ്വീകരിച്ചിട്ടില്ല. എഞ്ചിനിയറിങ് കോളേജിന് സമീപത്തുള്ള വസ്തുവില്‍ ലക്ഷങ്ങള്‍ മുടക്കി റിസോര്‍ട്ട് നിര്‍മ്മിച്ചെങ്കിലും ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഡിറ്റിപിസിക്ക് കഴിഞ്ഞിട്ടില്ല. ഡിറ്റിപിസിയുടെ ഭൂമി കൈയേറിതിനെതിരെ ജില്ലാകളക്ടര്‍ക്ക് നടപടിയെടുക്കാവുന്നതാണ്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.