പാചകവാതകം ചോര്‍ന്നു

Wednesday 16 August 2017 9:44 pm IST

തൊടുപുഴ: കരിമണ്ണൂരിന് സമീപം പാചകത്തിനിടെ പാചക വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. കരിമണ്ണൂര്‍ മണ്ണാരതട പഴയവാട്ടപ്പിള്ളില്‍ ദേവസ്യയുടെ വീട്ടിലാണ് പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത്. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം. പുതിയതായി ഇന്നലെ മാറ്റി വച്ച സിലിണ്ടറാണ് ചോര്‍ന്നത്. കണക്ട് ചെയ്ത ശേഷം പിന്നീട് കത്തിക്കാനായി ഓണ്‍ ചെയ്തപ്പോള്‍ സിലിണ്ടര്‍ ലീക്കാകുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. സിലിണ്ടര്‍ ലീക്ക് തുടര്‍ന്നതോടെ നാട്ടുകാരുടെ സഹായത്തോടെ റഗുലേറ്റര്‍ ഊരി മാറ്റിയ ശേഷം പുറത്തേയ്ക്ക് മാറ്റുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന ഇത് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം പൂര്‍ണ്ണമായും നിര്‍വീര്യമാക്കി. സിലിണ്ടറിന്റെ തകരാറാണ് പാചകവാതകം ലീക്കാകാന്‍ കാരണമെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.