ശബരിമല നട തുറന്നു

Wednesday 16 August 2017 10:02 pm IST

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുറക്കുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സമീപം

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയില്‍ നടതുറന്നു. പുതുവര്‍ഷാരംഭമായ ചിങ്ങപ്പുലരിയിലെ അയ്യപ്പദര്‍ശനത്തിനായി ഭക്തജനങ്ങളുടെ വന്‍തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്.

ഇന്നലെ വൈകിട്ട് 5ന് പുതിയ തന്ത്രി കണ്ഠരര് മഹേഷ്‌മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി ജ്വലിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുളള തന്ത്രിയായി കണ്ഠരര് മഹേഷ്‌മോഹനര് ചുമതലയേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.