സ്വാതന്ത്ര്യദിനാഘോഷം

Wednesday 16 August 2017 10:53 pm IST

ചെറുപുഴ: ചെറുപുഴയില്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചെറുപുഴ ജെഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന റാലി നടത്തി. പതാകകളും വര്‍ണ്ണ ബലൂണുകളുമേന്തി വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. ഭാരതാംബയുടേയും മറ്റും വേഷം ധരിച്ച വിദ്യാര്‍ഥികള്‍ ഭാതത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സന്ദേശം വിളിച്ചോതുകയായിരുന്നു. ചെറുപുഴ ടൗണ്‍ ചുറ്റി റാലി സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു. ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന റാലി സ്‌കൂളില്‍ നിന്നും ആരംഭിച്ച് ചെറുപുഴ ബസ്റ്റാന്റ് ചുറ്റി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിലെ നിശ്ചല ദൃശ്യം ഏറെ മനോഹരമായിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതക്കളും അധ്യാപകരും റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. തിരുമേനി എസ്എന്‍ഡിപി എല്‍പി സ്‌കൂള്‍, തിരുമേനി സെന്റ് ആന്റണീസ് സ്‌കൂള്‍, തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പ്രാപ്പോയില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍, കന്നികളം ആര്‍ക്കേഞ്ചല്‍സ് സ്‌കൂള്‍, പുളിങ്ങോം വൊക്കേഷ്?ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുളിങ്ങോം വിശ്വഞ്ജാന്‍ സ്‌കൂള്‍, വാഴക്കുണ്ടം ഗവ. എല്‍പി സ്‌കൂള്‍, കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. കോഴിച്ചാല്‍ സെന്റ് അഗസ്റ്റ്യന്‍സ് എല്‍പി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ പതാക ഉയര്‍ത്തി. മുഖ്യാധ്യാപിക എ.വി.ത്രേസ്യാമ്മ, പിടിഎ പ്രസിഡന്റ് അനില്‍ മുതുപ്ലാക്കല്‍, അമല്‍ ജോര്‍ജ്, ഷിന്‍സ മരിയ സാബു, എം.എസ്.മൃദുല്‍ ഷാ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു. ചെറുപുഴ ആംഗന്‍വാടിയില്‍ ചെറുപുഴ എഎസ്‌ഐ ജോണ്‍ പതാക ഉയര്‍ത്തി. കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു. ചെറുപുഴയിലെ ഓട്ടോ റിക്ഷ തൊഴിലാളികള്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ റാലി നടത്തി. ദേശ ഭക്തിഗാനത്തിന്റെ അകമ്പടിയോടെ അലങ്കരിച്ച ഓട്ടോ റിക്ഷകള്‍ നടത്തിയ റാലി ഏറെ വ്യത്യസ്തമായി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.