കണ്ണൂര്‍: സ്കൂള്‍ ബസ്സില്‍ വിദ്യാര്‍ഥികളെ സുരക്ഷിതമല്ലാതെ കൊണ്ടുപോകുന്നതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ടിഒക്ക് പരാതി നല്കി. മയ്യിലിലെ ഒരു സ്കൂളിന്റെ ബസ്സാണ് പുറകിലെ ചില്ല് ഇല്ലാതെ ടാര്‍പോളിന്‍കൊണ്ട് മറച്ച് പിഞ്ചു വിദ്യാര്‍ത്ഥികളുമായി സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഈ ചിത്രമടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. ബസ്സ് ബ്രേക്കിടുകയോ മറ്റോ ചെയ്താല്‍ വിദ്യാര്‍ഥികള്‍ പുറത്തേക്ക് തെറിച്ച് വീണ് അപകടങ്ങള്‍ക്ക് കാരണമാകാനിടയുണ്ടെന്ന് കണ്ടാണ് നടപടി. കെഎല്‍ 59 എന്‍ 722 നമ്പര്‍ വാഹനത്തിനും സ്കുള് അധികൃതര്‍ക്കുമെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: