എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാരകിറ്റ് നല്‍കി

Wednesday 16 August 2017 10:57 pm IST

കണ്ണൂര്‍: കൂട്ടായ്മയിലൂടെ അതിജീവനത്തിനായുള്ള മാനസിക പിന്തുണ നല്‍കുകയാണ് എച്ച്‌ഐവി ബാധിതര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. പ്രയാസങ്ങളെ നേരിട്ട് അതിജീവിക്കാനും മാനസികമായി കരുത്തുനേടി മുന്നോട്ട് പോകാനുമുള്ള ആര്‍ജവമാണ് സമൂഹം എച്ചഐവി ബാധിതര്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമഗ്ര പ്രതിരോധ പോഷകാഹാരകിറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ എയ്ഡ്‌സ് രോഗ നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഡിഎന്‍പി+ വിഹാന്‍ ഹെല്‍പ് ഡസ്‌കില്‍ രജിസ്‌ററര്‍ ചെയ്തിട്ടുള്ള എച്ച്‌ഐവി ബാധിതരില്‍ അര്‍ഹരായ 253 പേര്‍ക്കാണ് പോഷകാഹാരകിറ്റ് വിതരണം ചെയ്യുന്നത്. ആട്ട, കടല, ഈന്തപ്പഴം തുടങ്ങി 10 സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റ് എല്ലാ മാസവും നല്‍കും. ജില്ലാപഞ്ചായത്ത് വികേന്ദ്രീകാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയില്‍ 25 ലക്ഷം രൂപയാണ് ഈ വര്‍ഷം നീക്കിവച്ചിട്ടുള്ളത്. ചടങ്ങില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ കെ.നാരായണ നായ്ക് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല, ജില്ലാപഞ്ചായത് മെമ്പര്‍ അജിത് മാട്ടൂല്‍, എന്‍.എച്ച്.എം പ്രോഗ്രോം മാനേജര്‍ ഡോ.കെ ലതീഷ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ സമിതിയംഗം സാജിദ് പി.എം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി.സുനില്‍ ദത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.