ഇരിട്ടി മണ്‍സൂണ്‍ റണ്‍: ഷിജു കണ്ണവം, അഭിജിത്ത് പാറക്കല്‍, അഷീം ഇരിട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി

Wednesday 16 August 2017 11:08 pm IST

ഇരിട്ടി: സ്വാതന്ത്ര്യ ദിനത്തില്‍ ഇരിട്ടിയില്‍ നടന്ന 12 കിലോമീറ്റര്‍ മണ്‍സൂണ്‍ റണ്ണില്‍ ഷിജു കണ്ണവം ഒന്നാം സ്ഥാനവും അഭിജിത്ത് പാറക്കല്‍ രണ്ടാം സ്ഥാനവും അഷീം ഇരിട്ടി മൂന്നാം സ്ഥാനവും നേടി. അഞ്ചു കിലോമീറ്റര്‍ ഫിനിഷ് ചെയ്തവരില്‍ അലന്‍സ് ഒന്നാം സ്ഥാനവും മെല്‍ബിന്‍ രണ്ടാം സ്ഥാനവും അഷോമിന്‍ മൂന്നാം സ്ഥാനവും നേടി. 12 കിലോമീറ്റര്‍ റണ്ണില്‍ ഒന്നാമതെത്തിയ ഷിജു കണ്ണവം 43 മിനുട്ട് കൊണ്ടാണ് ഫിനിഷ് ചെയ്തത്. മണ്ണും വായുവും വെള്ളവും മലിനീകരിക്കപ്പെടുന്ന കാലത്ത് പ്രകൃതിയെ കാക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് 15 ന് 12 കിലോമീറ്റര്‍ ദൂരത്തില്‍ ദീര്‍ഘദൂര ഓട്ടമത്സര രംഗത്തെ കൂട്ടായ്മയായ ഇരിട്ടി റണ്ണേഴ്‌സും മാങ്കുഴി ശക്തി ക്ലബ്ബും ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും ചേര്‍ന്ന് മിനി മാരത്തോണ്‍ സംഘടിപ്പിച്ചത് . രാവിലെ ഏഴിന് ഇന്ത്യന്‍ റെയില്‍വേയുടെ നാഷണല്‍ മാരത്തോണ്‍ താരം വി.ടി.ഡൊമിനിക് മിനി മാരത്തണ്‍ ഫഌഗ് ഓഫ് ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ പ്രമുഖ മാരത്തോണ്‍ ഓട്ടക്കാര്‍ പങ്കെടുത്ത മത്സരം ഇരിട്ടി മാടത്തിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പെരുമ്പറമ്പ് പടിയൂര്‍ വഴി മാങ്കുഴിയില്‍ സമാപിച്ചു . സമാപന സമ്മേളനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷന്‍ വി.വി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് ക്യാഷ് െ്രെപസും ട്രോഫിയും ഓട്ടം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും മെഡലുകളും സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.