മാസഫലം - 194 വൃശ്ചികം 1 മുതല്‍ 29 വരെ (2018 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 15 വരെ)

Saturday 17 November 2018 3:47 am IST
തുലാം 30ന് വൈകിട്ട് 6.34ന് വൃശ്ചിക രവി സംക്രമം. വൃശ്ചികം ആറിന് അസ്തമയത്തിന് ബുധന്‍ വക്രമൌഢ്യാരംഭം. വൃശ്ചികം 18ന് ഉദയത്തിന് ബുധ വക്രമൌഢ്യാന്തം. വൃശ്ചികം 25 അസ്തമയത്തിന് ഗുരു മൌഢ്യാവസാനം.

194 വൃശ്ചികം 1 മുതല്‍ 29 വരെ (2018 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 15 വരെ) നിങ്ങള്‍ക്ക് എങ്ങനെ

മേടം: അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം

തടസങ്ങളേറെയുണ്ടെങ്കിലും പരിശ്രമങ്ങളില്‍ വിജയം കൈംവരിക്കും. എന്നാല്‍ ഉപാസനാ പുണ്യത്തില്‍ കുറവു വരും. വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും സാങ്കേതിക രംഗത്തും നേട്ടം കൈവരിക്കും. കര്‍മരംഗത്ത് നേട്ടങ്ങള്‍ കൊയ്യും.

ഇടവം: കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യ പകുതി

മെച്ചപ്പെട്ട ആരോഗ്യം. എന്നാല്‍ വിദ്യാഭ്യാസത്തില്‍ മാന്ദ്യം. ഭക്ഷ്യവിഷബാധയുണ്ടാകാതെ കരുതല്‍ വേണം. അഭീഷ്ടങ്ങള്‍ പലതും നേടിയെടുക്കും. സാമ്പത്തികനില മെച്ചം. ഗൃഹകാര്യങ്ങള്‍ക്ക് അനുകൂലം. ഭൂമി കാര്യങ്ങളിലും മുന്നേറ്റം.

മിഥുനം: മകീര്യം അന്ത്യപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍

സാമ്പത്തിക നിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവ തരണം ചെയ്ത് നേട്ടങ്ങള്‍ കൈവരിക്കും. സഹായമാര്‍ഗങ്ങള്‍ തെളിയും. കര്‍മരംഗം തൃപ്തികരം. അഭീഷ്ടങ്ങള്‍ പലതും നേടിയെടുക്കും. വില്പന കാര്യങ്ങളില്‍ വിജയിക്കും.

കര്‍ക്കിടകംപുണര്‍തം അന്ത്യപാദം, പൂ‍യം, ആയില്യം

സന്താന അരിഷ്ടതകള്‍ക്കിടയുണ്ട്. ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായേക്കാം. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി. സാമ്പത്തികനില പുരോഗമിക്കും. സഹായമാര്‍ഗങ്ങള്‍ തെളിയും. ഗൃഹസുഖം ഉണ്ടാകും. ഭൂമി കാര്യങ്ങളില്‍ വീഴ്ച. എന്നാല്‍ ഗൃഹനിര്‍മാണങ്ങളില്‍ വിജയം. 

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യപാദം

ആരോഗ്യം മെച്ചപ്പെടുന്നു. വിഴ്ചകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ്. വിദ്യാഭ്യാസത്തില്‍ പുരോഗതി. സന്താന അരിഷ്ടത. കലാരംഗം തൃപ്തികരം. മനസുഖം കുറയും. ഭൂമി കാര്യങ്ങളില്‍ മുന്നേറ്റം. ഉപാസനാഗുണം ഉണ്ടാകും. 

കന്നി: ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി

ആരോഗ്യനില മെച്ചം. വിദ്യാഭ്യാസം, കല, സാമ്പത്തികം, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പുരോഗതി. സന്താന അരിഷ്ടത. അഭീഷ്ടാഗമനങ്ങള്‍ക്ക് തടസം. മനസുഖത്തില്‍ കുറവുണ്ടാകും. കര്‍മരംഗത്ത് അതൃപ്തി.

തുലാം: ചിത്തിര അന്ത്യ പകുതി, ചോതി, വിശാഖം മുക്കാല്‍

സ്വസ്ഥതയും ശ്രേയസും യശസും അരോഗ്യസ്ഥിതിക്കുമെല്ലാം സഹായകരം. വിദ്യാഭ്യാസത്തില്‍ പുരോഗതി. കര്‍മരംഗത്ത് പ്രശ്നങ്ങള്‍. കലാരംഗത്ത് നേട്ടങ്ങള്‍ കൊയ്യും. സാമ്പത്തികനില മെച്ചപ്പെടും. ഗൃഹസുഖത്തില്‍ കുറവ് വരും. 

വൃശ്ചികം: വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട

ഭൂമി കാര്യങ്ങള്‍ക്ക് ഉത്തമം. എന്നാല്‍ സാമ്പത്തിക നിലയില്‍ കടുത്ത മാന്ദ്യം. സഹോദര ഗുണം കുറയും. സഹായമാര്‍ഗങ്ങള്‍ അടയും. വിദ്യാഭ്യാസത്തില്‍ മാന്ദ്യം വര്‍ധിക്കും. തടസങ്ങളുണ്ടെങ്കിലും ഉപാസനാഗുണം ലഭിക്കും. 

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യപാദം

പുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അധികധനം ചെലവഴിക്കും. ദേഹാസ്വസ്ഥതകളുണ്ട്. സഹോദരഗുണം കുറയും. സഹായസ്ഥാനങ്ങള്‍ അടയും. ഗൃഹകാര്യങ്ങളില്‍ വില്‍ക്കല്‍ വാങ്ങലുകള്‍ക്കിടയുണ്ട്. ഭക്ഷ്യ വിഷ സാധ്യതകള്‍ കാണുന്നു.

മകരം: ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി

ശാരീരികമായ വീഴ്ചകള്‍ക്കിടയുണ്ട്. എന്നാല്‍ ജീവിതത്തില്‍ വന്‍ നേട്ടങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്. ഭൂമി വാങ്ങാനും വീട് വയ്ക്കാനുമെല്ലാം സാധ്യതകള്‍ നിലനില്‍ക്കുന്നു. കര്‍മരംഗത്ത് അനുകൂല മാറ്റങ്ങളും പുരോഗതിയും.

കുംഭം: അവിട്ടം അന്ത്യപകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍

കര്‍മമേഖലയില്‍ നല്ല പുരോഗതി. അഭീഷ്ടങ്ങള്‍ പലതും നേടിയെടുക്കാനാകും. എന്നാല്‍ ശാരീരിക വീഴ്ചകള്‍ക്കുള്ള സാധ്യതകള്‍ ഏറെയാണ്. ആരോഗ്യപ്രശ്നങ്ങളുമുണ്ട്. വിദ്യാഭ്യാസത്തില്‍ പുരോഗതി. കലാരംഗത്ത് വിജയിക്കും. 

മീനം: പൂരൂരുട്ടാതി കാല്‍, ഉത്രട്ടാതി, രേവതി

സന്താന പ്രശ്നങ്ങളും ഗുരുക്കന്മാരുടെ താപവും ശാരീരിക വീഴ്ചകളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. കര്‍മരംഗത്തും പ്രശ്നങ്ങള്‍. ഭൂമി വില്‍പ്പന കാര്യങ്ങളില്‍ പുരോഗതി. ധനനഷ്ടങ്ങള്‍ക്കിടയുണ്ട്. ഉപാസനാഗുണം ഉണ്ടാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.