കമല്‍ഹാസന് മാനസിക രോഗമെന്ന് തമിഴ്‌നാട് മന്ത്രി

Thursday 17 August 2017 1:16 pm IST

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാരിനെതിരേ നിരന്തരം അഴിമതിയാരോപണം ഉയര്‍ത്തുന്ന ഉലക്‌നായകന്‍ കമല്‍ഹാസനെ പരിഹസിച്ച് തമിഴ്‌നാട് റവന്യൂമന്ത്രി ആര്‍.ബി. ഉദയകുമാര്‍. കമല്‍ഹാസന് മാനസിക രോഗമാണെന്നാണ് ഉദയകുമാര്‍ പരിഹസിച്ചത്. എന്തെക്കെയോ ജനങ്ങളോട് പറയണമെന്ന് കമല്‍ ആഗ്രഹിക്കുന്നു. പക്ഷേ, എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. താരത്തിന് മാനസിക രോഗം കാണമെന്നാണ് കരുതുന്നതെന്നും കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനസന്ദേശത്തില്‍ കമല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. അഴിമതി നിറഞ്ഞ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ രാജി ആരും ആവശ്യപ്പെടാത്തത് എന്താണെന്നും കമല്‍ ചോദിച്ചിരുന്നു. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ 75-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത കമല്‍ ഡിഎംകെയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞാഴ്ച നടന്ന പരിപാടിയില്‍ രജനീകാന്തിനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിനുമൊപ്പം കമല്‍ഹാസന്‍ വേദി പങ്കിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.