'ലൗ ജിഹാദ്' ഭീകരതയുടെ മറ്റൊരു മുഖം; സുബ്രഹ്മണ്യൻ സ്വാമി

Thursday 17 August 2017 3:16 pm IST

ന്യൂദൽഹി: 'ലൗ ജിഹാദ്' എന്നത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണെന്ന് മുതിർന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ലൗ ജിഹാദ് പോലുള്ള ദുഷിപ്പുകൾ ദേശീയ അന്വേഷണ ഏജൻസികൾ(എൻഐഎ) അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ലൗ ജിഹാദ്' എന്നത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്, ഇത്തരക്കാർ ലൗ ജിഹാദിന്റെ മറവിൽ നിരവധി പേരെ ഭീകരവാദത്തിലേക്ക് തള്ളിയിടുന്നു. ഇത്തരക്കാരുടെ പിടികളിൽ അകപ്പെടുന്നത് കൂടുതലും പെൺകുട്ടികളാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഇത്തരക്കാർ പാവപ്പെട്ട പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും തുടർന്ന് അവരെ വശപ്പെടുത്തി ഫോട്ടോകൾ മറ്റും പകർത്തി ഭീഷണിപ്പെടുത്തുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. പിടിയിലാകുന്ന പെൺകുട്ടികൾ ഒടുവിൽ ഇസ്ലാം മതം സ്വീകരിക്കുകയും ഇറാഖിലേക്കും സിറിയയിലേക്കും ഭീകര പ്രവർത്തനങ്ങൾക്കായി പോകുകയും ചെയ്യുന്നു. അടുത്തിടെ ഇത്തരത്തിൽ ഒരു പെൺകുട്ടി ഐഎസിൽ അംഗമായിരുന്നു. ഇത് എൻഐഎ അന്വേഷിക്കണം- സ്വാമി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.