സ്പീക്കര്‍ക്കെതിരേ ജോര്‍ജ്; വിമര്‍ശനം രാഷ്ട്രീയ മനസോടെ

Thursday 17 August 2017 3:20 pm IST

തിരുവനന്തപുരം: സ്പീക്കറുടെ വിമര്‍ശനത്തിനെതിരെ ഒളിയമ്പുമായി പി.സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്പീക്കര്‍ തനിക്കെതിരേ വിമര്‍ശനം നടത്തുന്നത് രാഷ്ട്രീയ മനസോടെയാണെന്ന് ജോര്‍ജ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. മന്ത്രി എം.എം.മണി പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചപ്പോഴും നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരാളുടെ ഡ്രൈവറായിരുന്നുവെന്ന വിവരം പുറത്തുവന്നപ്പോഴും സ്പീക്കര്‍ഫെയ്‌സ്ബുക്കില്‍  കുറിപ്പ് എഴുതിയില്ല. എല്ലാവരെയും ഒരേപോലെ കാണേണ്ട ഒരാള്‍ തന്നെ മാത്രം തിരഞ്ഞുപിടിച്ച് പരാമര്‍ശിക്കുന്നത് വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനാണെന്ന് വിശ്വസിക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം https://www.facebook.com/pcgeorgeofficialpage/posts/1433251316753048    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.