'ജന്മഭൂമി' ഓണപ്പതിപ്പ്‌ പ്രകാശനം ചെയ്തു

Friday 17 August 2012 10:06 pm IST

കൊച്ചി: 'ജന്മഭൂമി' ഓണപ്പതിപ്പ്‌ പ്രകാശനം ചെയ്തു. ബിഎംഎസ്‌ സംസ്ഥാന കാര്യാലയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കവി എസ്‌. രമേശന്‍നായരാണ്‌ രണ്ട്‌ വാള്യമുള്ള ഓണപ്പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്‌. ആര്‍എസ്‌എസ്‌ പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി.
ജന്മഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസാധകന്‍ പി. ശിവദാസ്‌, ആര്‍എസ്‌എസ്‌ വിഭാഗ്‌ പ്രചാരക്‌ സുദര്‍ശനന്‍, ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, സംഘടനാ സെക്രട്ടറി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചീഫ്‌എഡിറ്റര്‍ ഹരി എസ്‌. കര്‍ത്താ സ്വാഗതവും ന്യൂസ്‌ എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ നന്ദിയും പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.