പീഡനത്തിനിരയായ 10 വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Thursday 17 August 2017 4:44 pm IST

ന്യൂദല്‍ഹി: സുപ്രീംകോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ച 10 വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ചണ്ഡീഗഡില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് ഇന്ന് രാവിലെ പ്രസവിച്ചത്. പെണ്‍കുട്ടിയും കുഞ്ഞും സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന് ജന്മം നല്‍കിയ വിവരം പെണ്‍കുട്ടിയെ അറിയിച്ചിട്ടില്ല. വയറുവേദനയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എന്നാണ് പറഞ്ഞതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് ആശുപത്രി അധികൃതരുടെ സഹായം തേടിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. ബന്ധുവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പെണ്‍കുട്ടിയ്ക്ക് പ്രായം കുറവായതിനാല്‍ തന്നെ ജീവനു ആപത്തായതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 32 മാസമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. 20 ആഴ്ച്ച വരെയുള്ള ഗര്‍ഭം മാത്രമെ അലസിപ്പിക്കാനാകു എന്ന ചണ്ഡിഗഢ് ഹൈക്കോടതി വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.