വയനാട്ടില്‍ വ്യാജ മാവോയിസ്റ്റുകള്‍ വീട്ടുകാരെ ബന്ധിയാക്കി പണം കവര്‍ന്നു

Thursday 17 August 2017 4:43 pm IST

വയനാട്: പുഞ്ചവയല്‍ പരിയാരത്ത് മാവോയിസ്റ്റുകള്‍ എന്നുപറഞ്ഞ് വീട്ടിലെത്തിയ മൂന്നംഗ സംഘം വിട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച നടത്തി. പരിയാരം പത്മനാഭന്‍ നമ്പ്യാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പണവും സ്വര്‍ണവും എയര്‍ഗണും സംഘം മോഷ്ടിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്‍പതോടെ വീട്ടിലെത്തിയ സംഘം രാത്രി പതിനൊന്നോടെയാണ് മടങ്ങിയത്. മൂന്നംഗസംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്കു പരുക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.