ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

Thursday 17 August 2017 7:00 pm IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 24-ന് തള്ളിയിരുന്നു. ദിലീപിന് വേണ്ടി അഡ്വ.ബി രാമന്‍പിള്ളയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ സൂത്രധാരന്‍ താനാണെന്ന ആരോപണം തെറ്റാണെന്നും, കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ഒപ്പം പോലീസിനെതിരെ നിരവധി കുറ്റാരോപണങ്ങളും ജാമ്യഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ക്ക് ശക്തമായ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറായിരിക്കുകയാണ് പോലീസ്. നടിയെ തട്ടിക്കൊണ്ടുപോയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ലെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.