എളമ്പാറ: എളമ്പാറ തണല്‍ സ്വാശ്രയ സംഘത്തിന്റെയും ആര്‍എസ്എസ് എളമ്പാറ ശാഖയുടെയും നേതൃത്വത്തില്‍ വീടുകളില്‍ നടത്തിവന്ന രാമായണ മാസാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി, പ്രഭാഷണം, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ എന്നിവയും നടന്നു. കര്‍ക്കിടകം 1 മുതല്‍ 31 വരെ എളമ്പാറ ഗ്രാമത്തിലെ വിവിധ വീടുകളില്‍ വെച്ചാണ് രാമായണ പാരായണം നടത്തിയത്. തണല്‍ സ്വാശ്രയ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ഇത്തരത്തില്‍ രാമായണ പാരായണം നടത്തിവരുന്നുണ്ട്.
പാറക്കല്‍ ക്ഷേത്ര സന്നിധിയില്‍ നടന്ന സമാപന ചടങ്ങില്‍ ഇ.ഹരിദാസ് അധ്യക്ഷതവഹിച്ചു. ബാലഗോകുലം ജില്ലാ പ്രസിഡണ്ട് ഷനോജ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അജയ് റാം, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനഘ, ഗായത്രി എന്നിവരെ റിട്ട.എസ്ഐ കെ.സുധാകരന് അനുമോദിച്ചു. ഇ.നാരായണന് സ്വാഗതവും രാഹുല്‍ രാജ് നന്ദിയും പറഞ്ഞു. രാമായണ പാരായണ പരിപാടികള്‍ക്ക് ഇ.നാരായണന്, ഇ.ഹരിദാസ്, പി.എസ്.പവിത്രന്, കെ.സുധാകരന്, ആര്.കെ.ജനാര്ദ്ദനന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: