എടക്കാട്: കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്രകലാ അവാര്‍ഡിന് അര്‍ഹനായ ജഗേഷ് എടക്കാടിനും സര്‍വ്വീസില്‍ നിന്നും വിരമിച്ച് ചരിത്ര ഗവേഷകനും തലശ്ശേരി ഗവ.കോളേജ് പ്രിന്‍സിപ്പാളുമായ ഡോ.എ.വത്സലനും 28ന് എടക്കാട് പൗരസ്വീകരണം നല്‍കും. സംഘാടക സമതി രൂപീകരണ യോഗത്തില്‍ എടക്കാട് പ്രേമരാജന്‍ അധ്യക്ഷതവഹിച്ചു. പി.ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ജയരാജന്, നാവത്ത് ചന്ദ്രന്, ഇ.യാസര്‍, പി.അബ്ദുള്‍ മജീദ്, മഹേഷ് എടക്കാട്, കളത്തില്‍ ബഷീര്‍, സി.ഒ.രാജേഷ്, പി.വി.അബൂബക്കര്‍, കെ.ശിവദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി എടക്കാട് പ്രേമരാജന്‍ (ചെയര്മാന്), കെ.വി.ജയരാജന്, നാവത്ത് ചന്ദ്രന്, പി.ഹമീദ് മാസ്റ്റര്‍, കെ.ശിവദാസന്‍ മാസ്റ്റര്‍ (വൈസ് ചെയര്മാന്മാര്), സി.പി.പ്രമോദ് (ജനറല്‍ കണ്‍വീനര്‍) കണ്ണോത്ത് വിജയന്, പി.അബ്ദുള്‍ മജീദ്, പി.കെ.ഷാജി, കളത്തില്‍ ബഷീര്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: