പശ്ചിമഘട്ട രക്ഷായാത്ര 20ന് കണ്ണൂരില്‍

Thursday 17 August 2017 7:39 pm IST

കണ്ണൂര്‍: സംസ്ഥാന പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്ര 20ന് ജില്ലയില്‍ പ്രവേശിക്കും. 24വരെയാണ് ജില്ലയിലെ പര്യടനം. 20ന് രാവിലെ 9ന് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ സ്വീകരണം. തുടര്‍ന്ന് കൊട്ടത്തലച്ചി, ചെറുപുഴ, പെരുവാമ്പ, പെരിങ്ങോം, 21ന് മാടായികോളേജ് ശ്രീകണ്ഠപുരം, പയറ്റുചാല്‍, കരയത്തുംചാല്‍, 22ന് അയ്യന്‍കുന്ന്, വാണിയപ്പാറ, അങ്ങാടിക്കടവ്, ഇരിട്ടി, 23ന് ചെണ്ടയാട്, വടക്കേപൊയിലൂര്‍, ചിറ്റിക്കര, ജാതിക്കൂട്ടം, പാനൂര്‍ ടൗണ്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കുക. ഇരുപതുപേരടങ്ങുന്ന ജാഥാസംഘം വിവിധ കരിങ്കല്‍ ക്വാറികള്‍, പശ്ചിമഘട്ടത്തിലെ കയ്യേറ്റസ്ഥലം, തീരപ്രദേശ ചെങ്കല്‍ ഖനന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.