ഇരിക്കൂര്‍: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് ഇരിക്കൂര്‍ പോലീസ് പിടിയിലായി. മണ്ണൂര്‍ കോളാരിയിലെ പുതിയപുരയില്‍ രാജീവന് എന്ന സജീവന് (39)ആണ് പിടിയിലായത്. ചെങ്ങളായിയിലും കുറുമാത്തൂരിലുമടക്കം സമീപ കാലത്ത് നിരവധി കവര്‍ച്ചകള്‍ നടത്തിയ ഇയാള്‍ നേരത്തെ പാലക്കാട് ജില്ലയിലും ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്നു.
ഇരിക്കൂര്‍ ടൗണില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതും ചെങ്ങളായി ടൗണില്‍ സി.വി.എന്‍.നൗഷാദിന്റെ ബേക്കറി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതും കുറുമാത്തൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും പണം മോഷ്ടിച്ചതും ഇയാളാണെന്നന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വിശദമായ തെളിവെടുപ്പിനായി ഇയാളെ ശ്രീകണ്ഠപുരം പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: